റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ‘ഫാമിലി ടൂര്‍-2024’ ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. ഖസബ് ഉപ്പു പാടം, ശഖ്‌റ ഹെറിറ്റേജ് വില്ലേജ്, തര്‍മിദ ഒയാസിസ് ഫോര്‍ട്ട്, മരാത് ഹില്‍ പാര്‍ക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്.
കോര്‍ഡിനേറ്റര്‍ അലി വാരിയത്ത്, പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. വിനോദ സഞ്ചാര കേന്ദ്രങ്ങളെ കരീം കാനാമ്പുറം വിവരിച്ചു. ഹസീന മുജീബ് അവതരിപ്പിച്ച പ്രശ്‌നോത്തരി, അന്‍വര്‍ മുഹമ്മദ് നേതൃത്വം നല്‍കിയ കലാ പരിപാടികള്‍, മുജീബ് മൂലയില്‍ അണിയിച്ചൊരുക്കിയ ഫണ്‍ ഗെയിംസ് എന്നിവ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായി. എക്‌സിക്യുട്ടീവ്‌സ് അംഗങ്ങളായ മജീദ് പാറക്കല്‍, ജബ്ബാര്‍ കോട്ടപ്പുറം, ഷാനവാസ്, സിയാവുദീന്‍, കരീം കാട്ടുകുടി, ഹാരിസ് മേതല, തന്‍സില്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.