റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി സ്‌പോര്‍ട്‌സ് ക്ലബ് രൂപീകരിച്ചു. കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിച്ച് ശാരീരിക, മാനസിക ആരോഗ്യം സംരക്ഷിക്കാനാണ് ക്ലബ് രൂപീകരിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ഇസ്താന്‍ബൂളിലെ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് വിംഗ് ലോഗോ പ്രകാശനം പൊന്നാനി കൂട്ടായ്മ ജനസേവനം കണ്‍വീനര്‍ അബ്ദുല്‍ റസാഖ് പുറങ്ങ് സ്‌പോര്‍ട്‌സ് വിംഗ് ചീഫ് കോര്‍ഡിനേറ്റര്‍ ആഷിഫ് മുഹമ്മദിനു നല്‍കി നിര്‍വഹിച്ചു.
ജയ്‌സി പ്രകാശനം ജന.സെക്രട്ടറി കബീര്‍ കാടന്‍സ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആഷിഫ് വെളിയംകോടിനു നല്‍കി നിര്‍വഹിച്ചു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ ആധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് വിംഗ് കോര്‍ഡിനേറ്റര്‍ അഷ്‌കര്‍ വി സ്വാഗതവും സുഹൈല്‍ മഖ്ധൂം നന്ദിയും പറഞ്ഞു. സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് അസ്‌ലം കളക്കര, മുജീബ് പള്ളിക്കര, അര്‍ജീഷ് എം, റസാഖ് വെളിയംകോട്, ശംസീര്‍, സിദ്ധിക്ക് കാലടി, സിനാന്‍, ഷംനാദ്, നൗഫല്‍ പൊന്നാനി, നിഷാം വളയംകുളം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.