റിയാദ്: തൊഴിലിടങ്ങളില്‍ ഹാജരാകാത്ത നിയമ ലംഘകര്‍ക്ക് ഇഖാമ നിയമ വിധേയമാക്കി പുതിയ തൊഴിലുടമയെ കണ്ടെത്താന്‍ 60 ദിവസത്തെ സാവകാശം അനുവദിച്ചു. ഇതുസംബന്ധിച്ച വിവരം നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ലഭിച്ചു. ‘ജോലിയില്‍ ഹാജരില്ല’ എന്നു റിപ്പോര്‍ട്ടു ചെയ്ത തൊഴിലാളികളുടെ പദവി ശരിയാക്കാന്‍ 2024 ഡിസംബര്‍ 1 മുതല്‍ 2025 ജനുവരി 29 വരെയാണ് സമയം അനുവദിച്ചിട്ടുളളത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കും. ജോലിയില്‍ ഹാജരാകുന്നില്ലെന്ന് തൊഴിലുടമ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ കഴിയും. ഖിവ (https://qiwa.sa/en) പോര്‍ട്ടല്‍ വഴിയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് ആവശ്യമായ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സൗദിയിലെ തൊഴില്‍ സുസ്ഥിരത വര്‍ധിപ്പിക്കാനും തൊഴിലാളികളെ നിയമാനുസരണം രാജ്യത്തെ തൊഴിലെടുക്കാന്‍ സഹായിക്കുന്നതിനുമാണ രണ്ടുമാസം ദൈര്‍ഘ്യമുളള ക്യാമ്പയിന്‍. അര്‍ഹരായവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈലുകളിലേയ്ക്കും സന്ദേശം ലഭിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യം അര്‍ഹരായവര്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.