റിയാദ്: കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസഷന്‍ സൗദി അറേബ്യ (കിയോസ്) ഒരുക്കിയ ‘കിയോസ് ഫെസ്റ്റ്-2024’ വിപുലമായ കലാ സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ചെയര്‍മാന്‍ ഡോ. സൂരജ് പാണയിലിന്റെ അധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം രക്ഷാധികാരി ഹുസൈന്‍ അലി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍ അന്‍വര്‍, വൈസ് ചെയര്‍മാന്‍ ഇസ്മായില്‍ കണ്ണൂര്‍, അബ്ദുല്‍മജീദ്, പി വി അബ്ദുല്‍രഹ്മാന്‍ എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു.
റിയാദില്‍ ജനകീയനും 30 വര്‍ഷത്തിലധികം ആതുര സേവന രംഗത്ത് സേവനം അനുഷ്ടിച്ച അല്‍ അമല്‍ മെഡിക്കല്‍ സെന്റ്ററിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാമചന്ദ്രന്‍ അരയാക്കണ്ടി തലശ്ശേരിയെ പൊന്നാട അണിഞ്ഞു ആദരിച്ചു. പ്രശംസാ ഫലകവും സമ്മാനിച്ചു. കിയോസ് അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനവും നടന്നു.
സംഗീത വിരുന്ന്, നൃത്ത നൃത്ത്യങ്ങള്‍, മാജിക് ഷോ, തിരുവാതിര എന്നിവ അരങ്ങേറി. സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ ശാസ്താംകോട്ട ഡി ബി കോളേജ് അലിഫ് മുഹമ്മദ് ഓര്‍ക്കസ്ട്ര നയിച്ചു. വിശാലമായ പൂക്കളം ഒരുക്കി വടക്കന്‍ കേരളത്തിന്റെ തനതു രൂപമായ തെയ്യവും വാദ്യ അകമ്പടിയോടെ പ്രജകളെ കാണാന്‍ മാവേലിയും എത്തിയത് കാണികള്‍ക്ക് ആവേശം പകര്‍ന്നു.
കുട്ടികള്‍ക്കായി ഒരുക്കിയ മിട്ടായി പെറുക്കല്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വടം വലി മത്സരവും അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു ഉപഹാരം സമ്മാനിച്ചു. പ്രഭാകരന്‍, അനില്‍ ചിറക്കല്‍, നസീര്‍ മുതുകുറ്റി, ലിയാഖത്, സൈഫു, അബ്ദുള്‍റസാഖ്, അന്‍വര്‍, ബഷീര്‍ജോയ്, നവാസ്, രാഗേഷ്, രാഹുല്‍, റജീസ്, ഷഫീഖ്, ഷൈജു പച്ച ,വരുണ്‍, വിഗേഷ്,വിപിന്‍, പുഷ്പദാസ്, എന്നിവര്‍ നിയന്ത്രിച്ചു. കിയോസ് ട്രഷറര്‍ ശാക്കിര്‍ കൂടാളി ചടങ്ങിന് നന്ദിഅര്‍പ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.