റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ യുണൈറ്റഡ് എഫ് സി മുന്‍ പ്രസിഡന്റും സ്ഥാപക നേതാവുമായ ശിഹാബ് പാഴൂരിനു യുണൈറ്റഡ് എഫ് സി, ഹാഫ് ലൈറ്റ് എഫ് സി ടീമുകള്‍ സംയുക്തമായി സ്വീകരണം നല്‍കി. 24 വര്‍ഷം റിയാദിലെ പ്രവാസിയായിരുന്നു. ബത്ഹ അല്‍മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു.
സിദ്ധീഖ് ആനപ്പടി, റഫ് സാന്‍, കുട്ടി വല്ലപ്പുഴ, നൗഷാദ് കോട്ടക്കല്‍, മജീദ് ബക്‌സര്‍, ഹകീം കുന്നപ്പള്ളി, അനീസ് പാഞ്ചോല, ചെറിയാപ്പു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസത്തില്‍ നിന്നു കിട്ടിയ കൂട്ടായ്മ ഒഴിവാക്കരുതെന്നും ഫുട്‌ബോള്‍ പ്രാക്ടീസ് മുടങ്ങാതെ തുടരണമെന്നും സ്വന്തം സഹോദരങ്ങളെക്കാളും വലിയ ബന്ധമാണ് ഇതിലെ ഓരോ അംഗങ്ങളും കാണിക്കുന്നതെന്നും മറുപടി പ്രസംഗത്തില്‍ ശിഹാബ് പാഴൂര്‍ പറഞ്ഞു. അസ്ഹര്‍, സമദ് കലയത്ത്, ഷഫീഖ്, ശരത് ബാബു, സിയാദ്, ജസീം, ഉമ്മര്‍ മേല്‍മുറി, ജാനിസ് എന്നിവര്‍ നേതൃത്വം നല്‍കി. ബാവ ഇരുമ്പുഴി സ്വാഗതവും ഫൈസല്‍ പാഴൂര്‍ നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.