ജിദ്ദ: 24 വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി കൂട്ടായ്മക്ക്് പുതിയ നേതൃത്വം. സ്ഥാപക നേതാവ് യശശരീരനായ ഗഫൂര്‍ കൊച്ചി 1990ല്‍ ആരംഭിച്ച കൊച്ചി കൂട്ടായ്മ സൗദിയിലും പശ്ചിമ കൊച്ചി കേന്ദ്രികരിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജിദ്ദ ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുതിര്‍ന്ന അംഗം സൈനുദ്ധീന്‍ കൊച്ചി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജിദ്ദ കേരളൈറ്റ്‌സ് ഫോറം ചെയര്‍മാന്‍ കെ ടി എ മുനീര്‍ അധ്യക്ഷത വഹിച്ചു. ജിബിന്‍ സമദ് കൊച്ചി (ചെയര്‍മാന്‍), സനോജ് സൈനുദ്ധീന്‍ (പ്രസിഡന്റ്), മന്‍സൂര്‍ (ജന. സെക്രട്ടറി), ബാബു മുണ്ടന്‍വേലി (ട്രഷറര്‍), സിയാദ് (വൈ. പ്രസിഡന്റ്), അമീഷ് മക്ക (കോഓര്‍ഡിനേറ്റര്‍), ഷാഹിര്‍ (കോഓര്‍ഡിനേറ്റര്‍), ശാരിക് (ജീവകാരുണ്യ കണ്‍വീനര്‍), അനീസ് (ജോ. സെക്രട്ടറി), ബാബു ഫിറോസ് (ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്), ജോണ്‍ സിജു (പിആര്‍ഓ), സൈനുദ്ധീന്‍ അബൂബക്കര്‍ (വെല്‍ഫെയര്‍ കണ്‍വീനര്‍), അഷ്‌റഫ് (ട്രസ്റ്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്‍ മജീദ്, ഷമീര്‍ ബാബു, കെ ബി ഷാജി, നാസര്‍ എന്നിവരാണ് ഉപദേശ സമിതി അംഗങ്ങള്‍. ശ്രീധര്‍ സ്വാഗതവും ബിനോയ് ഫൈസല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.