റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ മൂന്ന് മലയാളി വനിതകളെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു. ആറു മാസം മുമ്പാണ് റിയാദിലെ കോണ്‍ട്രാക്റ്റിങ്ങ് കമ്പനിയില്‍ ജോലിക്കെത്തിയ ആലപ്പുഴ, പത്തനംതിട്ട ജില്ലയില്‍ നിന്നുളളവര്‍ക്കാണ് ജോലി നഷ്ടമായത്. ഇവരെ കൂടാതെ നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍പ്പതിലധികം വനിതകള്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു.
മിച്ച നിലയില്‍ പോയിരുന്ന കമ്പനിയില്‍ നിന്ന് ചിലരെ മറ്റൊരു കമ്പനിയിലേക്ക് മാറ്റിയതോടെയാണ് ജോലി നഷ്ടപ്പെട്ടതും ശമ്പളം കിട്ടാതെ ദുരിതത്തിലാവുകയും ചെയ്തത്. മുഴുവന്‍ ശമ്പള കുടിശ്ശിക കൈപ്പറ്റിയിട്ടുണ്ടെന്നും നല്‍കിയതിന്ന് തെളിവുണ്ടെന്നും അവകാശവാദം ഉന്നയിച്ച് കമ്പനി അധികൃതര്‍ രംഗത്ത് വന്നതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. പലരുയൈും ഇഖാമ കാലാവധി കഴിഞ്ഞതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അസ്ഥയിലുമായി. ശമ്പളവും കിട്ടാതായതോടെ നിത്യചെലവിന് വകയില്ലാതായതോടെയാണ് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരുമായി ഇവര്‍ ബന്ധപ്പെട്ടത്. നിസാം കായംകുളം, സിറാജുദ്ദീന്‍ കൊല്ലം എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യമായ പച്ചക്കറികളും ഭക്ഷണ സാധനങ്ങളും ക്യാമ്പില്‍ എത്തിച്ചിരുന്നു.
പ്രശ്‌ന പരിഹാരത്തിന് കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്. യാത്രാ സംബന്ധമായ രേഖകളും നിയമ നടപടികളും സംബന്ധിച്ച് ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരയ അസ്‌ലം പാലത്ത്, നിഹ്മത്തുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എംബസി ഉദ്യോഗസ്ഥന്‍ ഷറഫുദീന്റെ ഇടപെടലുകള്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി. എംബസിയില്‍ നിന്നു ഔട്ട്പാസ് നേടിയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. മൂന്ന് മലയാളി വനിതകള്‍ക്കും സിറ്റി ഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മടക്കയാത്രയ്ക്കുളള ടിക്കറ്റ് നല്‍കി. സലീം വാലില്ലപ്പുഴ, നമിഷ അസ്‌ലം, ഫൗസിയ നിസാം തുടങ്ങിയവര്‍ യാത്ര നടപടികള്‍ പൂര്‍ത്തിയാക്കാന്‍നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.