
റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് ഞായറാഴ്ച പ്രാബല്യത്തില്‍ വരും. മക്കയില മസ്ജിദുല്‍ ഹമറമിലും മദീനയിലെ മസ്ജിദുന്നബവിയിലും മുഴുവന്‍ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കും. മസ്ജിദിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണം. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉളളവര്‍ക്ക് മാത്രമാണ് പ്രവേശനം. കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം.

പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിശ്ചിത എണ്ണം പിന്‍വലിച്ചു. സീറ്റിംഗ് കപ്പാസിറ്റിയുടെ മുഴുവന്‍ ശേഷിയും ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും പിന്‍വഴിച്ചു. പുറമേ നിന്നുളള വായു സഞ്ചാരം ഇല്ലാത്തതിനാല്‍ എയര്‍ കണ്ടീഷന്‍ ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ സുരക്ഷ മുന്‍നിര്‍ത്തി മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, ഗതാഗ സംവിധാനങ്ങള്‍, തീയറ്ററുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ബാധകമല്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ നേടിയവര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. തവക്കല്‍നാ ആച് ഇല്ലാതെ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.