ജിദ്ദ: ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി നിയമിതനായ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഐഎഫ്എസ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയതിനെ തുടര്‍ന്നാണ പുതിയ നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.
കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ കോണ്‍സുല്‍ ജനറലിനെ സ്വീകരിച്ചു. എന്‍ജിനീയറിങ്ങിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി 2014ലിലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ പ്രവേശിച്ചത്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഹസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നിയമനം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.