ദമ്മാം: ആകാശത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന് മലയാളി യുവാവിനെതിരെ പരാതി. കാസര്‍കോട് ബോവിക്കാനം ടി സുധീഷി(36)നെതിരെ കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ദമ്മാമില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആകാശത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പിന്നിലെ എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് പരാതി. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.