റിയാദ്: സൗദി പ്രവാസത്തിന് വിടപറഞ്ഞ് ബ്രിട്ടനലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ലൈജു മണിമലക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രെസിഡന്റ് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി മടത്തില്‍ അധ്യക്ഷത വഹിച്ചു. ഡെന്നി കൈപനാനി ആമുഖ പ്രഭാഷണം നടത്തി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജയചന്ദ്രന്‍ ലൈജു മണിമലക്ക് ഉപഹാരം സമ്മാനിച്ചു. കൊവിഡ് കാലത്ത് ലൈജുവിന്റെ സേവനങ്ങള്‍ക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രശംസാ ഫലകം ബാസ്റ്റിന്‍ ജോര്‍ജും സമ്മാനിച്ചു. നസ്‌റുദ്ദീന്‍ വി ജെ, ജയിംസ് ഓവേലി, ടോം, ബിലാല്‍, ഷിജു പാമ്പാടി, സലിം തലനാട്, അബ്ദുല്‍ സലാം, നെബു വര്‍ഗീസ്, സുരേഷ് ബാബു, നൗഷാദ് കളമശ്ശേരി, സെബിന്‍ ഇക്ബാല്‍, തങ്കച്ചന്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ബഷീര്‍ സാപ്ത്‌കോ സ്വാഗതവും ചാരിറ്റി കണ്‍വീനര്‍ സബിര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.