റിയാദ്: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കലാഭവന്‍ രക്ഷാധികാരിയും ആലപ്പുഴ കാരിച്ചാല്‍ സ്വദേശിയുമായ രാജന്‍ കാരിച്ചാലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യോഗം ജോസഫ് അതിരുങ്കല്‍ ഉത്ഘാടനും ചെയ്തു. കലാഭവന്‍ ചെയര്‍മാന്‍ അഷ്‌റഫ് മൂവാറുപുഴ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഷാരോണ്‍ ഷെരിഫ് ആമുഖ സംഭാഷണം നടത്തി.
ഷിഹാബ് കൊട്ടുകാട്, ഒഐസിസി സെന്‍ട്രല്‍ കമ്മറി ജന: സെക്രട്ടറി അബ്ദുള്ള വലാഞ്ചിറ, ഫോര്‍ക വൈസ് പ്രസിഡണ്ട് റഹ് മാന്‍ മുനമ്പത്, റിയാദ് മീഡിയ വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍, റിയാദ് കലാഭവന്‍ രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, നാസര്‍ ലയസ്, ജോയിന്‍ സെക്രട്ടറി ഷിബു ചെങ്ങന്നൂര്‍, പ്രോഗ്രാം കണ്‍വീനര്‍ വിജയന്‍ നെയ്യാറ്റിന്‍കര, വനിതാ വിങ് നേതാക്കളായ വല്ലി ജോസ്, ബീഗം നാസര്‍, റാണി ജോയ്, റിയാദിലെ വിവിധ സുംഘടന നേതാക്കളായ ഷാജി മഠത്തില്‍ (യവനിക), ഗഫൂര്‍ കൊയ്‌ലാണ്ടി (ആഉഗ), സാബു പത്തടി (ശിഫ മലയാളി സമാജം), റസ്സല്‍ കമറദീന്‍ (എസ്പിഎംഎഫ്),
ബാലുക്കുട്ടന്‍ (ഒ.ഐ.സി.സി), അബ്ദുള്‍ സലീും അര്‍ത്തിയില്‍ (ഒ.ഐ.സിസി), രഞ്ജിത് (കോട്ടയം പ്രവാസി), അകിനാസ് കരുനാഗപ്പള്ളി (നന്മ കൂട്ടായ്മ), മജീദ്പൂളക്കാടി (ജിഡികെപി), നിഷാദ് ആലംകോട് (ജിഎംഎഫ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റിയാദ് കലാഭവന്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ സെലിന്‍ സാഗര,സത്താര്‍ മാവൂര്‍, അബ്ദുള്‍ സലാം ഇടുക്കി , യഹിയ കൊടുങ്ങല്ലൂര്‍, അഷ്‌റഫ് വാഴക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.. ജലാലുദീന്‍ കമ്പത്ത് അവതാരകനായിരുന്ന കലാപരിപാടികള്‍ അല്‍ത്താഫ്, മുതുലബി എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറി.. ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും സി. വി കൃഷ്ണകമാര്‍ നന്ദിയും അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.