റിയാദ്: ഫെബ്രുവരി 22ന് സൗദി അറേബ്യ പൊതു അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യ സ്ഥാപിതമായ ദിനത്തിന്റെ സന്തോഷ സൂചകമായാണ് എല്ലാവര്‍ഷവും ഫെബ്രുവരി 22ന് പൊതു അവധി നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹാ എന്നീ രണ്ട്
പെരുന്നാളുകളോടനുബന്ധിച്ച് രാജ്യത്ത് പൊതു അവധി ദിനങ്ങളുണ്ട്. ഇതിന് പുറമെ ദേശീയ ദിനമായ സെപ്തംബര്‍ 23നും പൊതു അവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം. ഇതോടെ രാജ്യത്ത് മറ്റൊരു ഔദ്യോഗിക അവധികൂടി ലഭിച്ച സന്തോഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.