റിയാദ്: സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ ‘തവക്കല്‍നാ’ ആപ്പില്‍ പ്രതിരോധ ശേഷി കൈവരിച്ചതായി സൂചിപ്പിക്കുന്ന ഗ്രീന്‍ സ്റ്റാറ്റസ് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഫെബ്രുവരി ഒന്നിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് ഇമ്മ്യൂണ്‍ സ്റ്റാസ് ലഭിക്കുക. അതുകൊണ്ടുതന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. വിദേശങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസിന് അപ്പോയ്ന്റ്‌മെന്റ് നേടാന്‍ കഴിയും. സ്വിഹതി ആപ് വഴി അടുത്തുളള വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ബൂസ്റ്റര്‍ ഡോസിന്അപ്പോയ്ന്റ്‌മെന്റ് നേടാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. ഒമൈക്രോണ്‍ ലോക രാജ്യങ്ങളില്‍ വ്യാപിച്ചതോടെ ബൂസ്റ്റര്‍ ഡോസ് എടുത്ത കൂടുതല്‍ സുരക്ഷയിതരായിരിക്കാനാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കിയത്.
അതേസമയം, തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തവര്‍ക്ക് പൊതുയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. ജോലിക്ക് പോകുന്നതിനും ഷോപ്പിംഗ് മാളുകളില്‍ പ്രവേശനത്തിനും വിലക്കുണ്ടാകും. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളും പ്രോടോകോളുകളും കര്‍ശനമായി നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.