റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ജനുവരി 29 വരെ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വീണ്ടും മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ താപനില കുറയും. മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, ഹാഇല്‍, മദീന, എന്നിവിടങ്ങളില്‍ താപനില കുറയും. മൈനസ് രണ്ട് ഡിഗ്രി വരെ ശൈത്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഖത്തറില്‍ ജനുവരി 30 വരെ ശൈത്യവും ശീതകാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷ താപം 8 ഡിഗ്രി സെല്‍ഷ്യസായി കുറയാന്‍ സാധ്യതയുണ്ട്. ശീതകാറ്റിനൊപ്പം പൊടിപടലങ്ങള്‍ ഉയരുന്നത് ഹൃസ്വദൃഷ്ടി ഇല്ലാതാക്കും. അതുകൊണ്ടുതന്നെ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.