റിയാദ്: ഒരാഴ്ചക്കിടെ റിയാദ് നഗരത്തില്‍ നടന്ന പരിശോധനകളില്‍ 680 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി നഗരസഭ. ആരോഗ്യ സുരക്ഷയും നഗരസഭാ ചട്ടലംഘനം ഉള്‍പ്പെടെ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 32,047 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഗുണനിലവാരം ഇല്ലാത്ത 516 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ഗുണമേന്മയുളള ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ഉറപ്പു വരുത്തുന്നതിന് പരിശോധന തുടരുമെന്നും നഗരസഭ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
