റിയാദ്: വിപുലമായ പരിപാടികളോടെ ഇന്ത്യന്‍ എംബസി 73-ാമത് റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ തുടങ്ങി. ഇന്ത്യാ-സൗദി ഉഭയ കക്ഷി സൗഹൃദം കൂടുതല്‍ സുദൃഢമാണെന്ന് അംബാസഡര്‍ പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം അംബാസഡര്‍ പങ്കുവെക്കുകയും ചെയ്തു. റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.