
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്നു തൊഴില്‍ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കുകള്‍ പ്രകാരം 2020ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 ഡിസംബറില്‍ 49,000 സ്വദേശി ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തി.
സ്വദേശികളായ വനിതാ ജീവനക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തി. 7.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 42,400 വനിതകള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ 6,500 പുരുഷന്മാര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
