Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ജനുവരി 27ന് ആരംഭിക്കും

റിയാദ്: നാലാമത് ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഈ മാസം റിയാദില്‍ അരങ്ങേറും. 27, 28 തീയതികളില്‍ നടക്കുന്ന സംഗമത്തില്‍ അന്താരാഷ്ട്ര വ്യവസായ രംഗത്തെ പ്രമുഖരും നിക്ഷേപകരും സംബന്ധിക്കും. സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലാണ് ആഗോള നിക്ഷേപ സംഗമം. ദി നിയോ റിനൈസന്‍സ് എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017ലാണ് ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരുന്ന പരിപാടി കൊവിഡിനെ തുടര്‍ന്നാണ് ഈ മാസം നടത്താന്‍ തീരുമാനിച്ചത്.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുളള നിക്ഷേപ സാധ്യതകള്‍ ദ്വിദിന സമ്മേളനം ചര്‍ച്ച ചെയ്യും. വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് പ്രഗത്ഭരായ 60 പേര്‍ റിയാദിലെത്തും. ഇന്ത്യയില്‍ നിന്ന് മുകേഷ് അംബാനി പ്രസംഗിക്കും. പ്രതിനിധികള്‍ ഓണ്‍ലൈനിലാവും സമ്മേളനത്തില്‍ പങ്കെടുക്കുക. ഇതിനായി മുംബൈ, ന്യൂയോര്‍ക്, പാരീസ്, ബെയ്ജിംഗ് എന്നിവിടങ്ങളില്‍ വെര്‍ച്വല്‍ ഹബ് തയ്യാറാക്കും. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top