
റിയാദ്: സൗദി അറേബ്യയിലുളള വിദേശികള്‍ മാതൃരാജ്യങ്ങളിലേക്കയച്ച പണത്തില്‍ 19 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 2230 കോടി റിയാല്‍ അധിക റമിറ്റന്‍സ് നടന്നതായും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 11 മാസം 13,627 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 11,397 കോടി റിയാലായിരുന്നു. ഈ വര്‍ഷം ജൂണിന് ശേഷം വിദേശികളുടെ റെമിറ്റന്‍സ് ഗണ്യമായി വര്‍ധിച്ചതായും സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 നവംബര്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം നവംബറില്‍ വിദേശികളുടെ റെമിറ്റന്‍സ് 29.8 ശതമാനം വര്‍ധിച്ചു. 294 കോടി റിയാലാണ് അധികം അയച്ചത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശി പൗരന്‍മാര്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 18.6 ശതമാനം കുറവ് രേഖപ്പെടുത്തി. സൗദിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശികളുടെ റെമിറ്റന്‍സ് കുറഞ്ഞുവരികയാണ്. 2016ല്‍ 3.2 ശതമാനം കുറവ് രേഖപ്പെടുത്തിയെങ്കില്‍ കഴിഞ്ഞ വര്‍ഷം എട്ടു ശതമാനം കുറഞ്ഞിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
