
റിയാദ്: വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയുടെ പ്രത്യാഘാതങ്ങള്‍ പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍. ആശ്രിത ലെവി ഏര്‍പ്പെടുത്തിയതോടെ നിരവധി വിദേശി കുടുംബങ്ങള്‍ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശൂറാ അംഗങ്ങളുടെ ആവശ്യം.

ആശ്രിത ലെവി സാമൂഹിക രംഗത്തും സാമ്പത്തിക മേഖലയിലും എന്തെല്ലാം പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചതെന്ന് സമഗ്രമായി വിശകലനം ചെയ്യണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം എഞ്ചിനീയര്‍ നബീഹ് അല്‍ ബറാഹിം ആവശ്യപ്പെട്ടു. ആശ്രിത ലെവി സംബന്ധിച്ച് സാമ്പത്തിക, ആസൂത്രണ മന്ത്രാലയം പഠനം നടത്തണം. സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു സംസാരിക്കുകയായിരുന്നു നബീല്‍ അല്‍ ബറാംഹിം.
2017 മുതലാണ് ആശ്രിതര്‍ക്ക് വര്‍ഷം 1200 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയത്. 2018ല്‍ ഇത് 2400 റിയാലും 2019ല്‍ 3600 റിയാലായും ഉയര്‍ത്തി. നിലവില്‍ വര്‍ഷം 4800 റിയാലാണ് കുടുംബത്തിലെ ഒരംഗത്തിന് ലെവി അടക്കേണ്ടത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
