
റിയാദ്: പുതുവത്സര പുലരി വരെ ഓണ്‍ലൈനില്‍ ബിഗ് ഡീല്‍ ഒരുക്കി ലുലു ഹൈപ്പര്‍. www.luluhypermarket.com/en-sa/ വെബ്‌സൈറ്റ് വഴിയും ലുലു ഷോപ്പിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഏറ്റവും വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരമാണ് ഒരുക്കിയിട്ടുളളത്. ഡിസംബര്‍ 31 ന് ഉച്ചക്ക് 12 മുതല്‍ 2021 ജനുവരി 1 അര്‍ധ രാത്രി വരെ 12 മണിക്കൂറാണ് അതിശയകരമായ വിലക്കിഴിവില്‍ ‘ബിഗ് ബാംഗ്’ പ്രമോഷന്റെ ഭാഗമായി ഷോപിംഗിന് അവസരം ഒരുക്കിയിട്ടുളളത്.

മുന്‍നിര ഇലക്‌ട്രോണിക്‌സ് ബ്രാന്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍ എന്നിവ വിലക്കിഴിവില്‍ നേടാനുളള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനുപുറമെ എക്‌സ്‌ക്ലൂസിവ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലുലു മാനേജ്‌ന്റെ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
