
റിയാദ്: ജിസിസിയുടെയും അറബ് രാജ്യങ്ങളുടെയും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഗള്‍ഫ് ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. നാല്പത്തിയൊന്നാമത് ഉച്ചകോടിക്ക് സുല്‍ത്താന്‍ ഖാബൂസ് ശൈഖ് സബാഹ് എന്ന് നാമകരണം ചെയ്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച മഹാന്‍മാരായ ഭരണാധികാരികളാണ് വിടപറഞ്ഞ ഒമാനിലെ സുല്‍ത്താന്‍ ഖബൂസ് ബിന്‍ സെയ്ദും കുവൈത്തിലെ ഷെയ്ഖ് സബ അല്‍ അഹ്മദ് എന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇവര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നല്‍കിയ സംഭാവന മാനിച്ചു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് 41ാമത് ഉച്ചകോടിക്ക് ഇവരുടെ പേര് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉച്ചകോടിയെ അറിയിച്ചു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നേതൃത്വം നല്‍കിയ കുവൈത്ത് ഭരണാധികാരികളായ ഷെയ്ഖ് സബ അല്‍ അഹ്മദ്, ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് എന്നിവരെ കിരീടാവകാശി അഭിനന്ദിച്ചു. പ്രശ്‌ന പരിഹാരത്തിന് അമേരിക്കയുടെ സംഭാവനകളെയും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിനന്ദനം അറിയിച്ചു.
ഗള്‍ഫ്, അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ ഐക്യവും സ്ഥിരതയുടെ പ്രാധാന്യവുമാണ് ‘അല്‍ഉല പ്രഖ്യാപനത്തിന്റെ ഉളളടക്കം. ജനാഭിലാഷം നിറവേറ്റാന്‍ സൗഹൃദവും സാഹോദര്യ ബന്ധവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
