
റിയാദ്: കുടുംബ കൂട്ടായ്മ ഹണിബീസ് കുടുംബ സംഗമം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറോ യില്‍ നടത്തിയ പരിപാടിയില്‍ മുതിര്‍ന്ന കലാകാരന്മാരുടെ മ്യൂസിക്കല്‍ നൈറ്റ്, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, ഒപ്പന എന്നിവ അരങ്ങേറി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് ശിഫായില്‍ അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിനു നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് ഹണിബീസ് ഭാരവാഹികള്‍ റിയാദ് ഹെല്പ് ഡസ്‌ക് പ്രവര്‍ത്തകര്‍ക്കു കൈമാറി. നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

കബീര്‍ പട്ടാമ്പി, ഷെമീര്‍ അല്‍ ഖസ്ര്‍, അസീസ് അല്‍മാല്‍കി, ശരീഫ് വാവാട്, ജലീല്‍ കൊച്ചിന്‍, റിയാസ് റഹ്മാന്‍, മനാഫ് കോഴിക്കോട്, നാസര്‍ വണ്ടൂര്‍, നാസര്‍ മാവൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
തസ്‌നിം റിയാസ്, ഷെമി ജലീല്‍, സാജിത കബീര്‍, റാഹില ഷെരീഫ്, ഹാജറ ഷമീര്‍, ബീഗം നാസര്‍, മുബീന അസീസ്, ഹഫ്‌സ മനാഫ് എന്നിവര്‍ കലാപരിപാടികള്‍ നിയന്ത്രിച്ചു. നാസര്‍ മാവൂര്‍ സ്വാഗതവും അസ്‌ലം പാലത്തു നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
