റിയാദ്: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ആദരിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മാനസി മുരളീധരന്‍, അംന സെബിന്‍ എന്നിവരെയാണ് ആദരിച്ചത്.
റിയാദ് അവന്യൂ മാള്‍ മാനേജര്‍ ലാലു വര്‍ക്കി വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു. ജി എം എഫ് പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്രം, റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഹെഡ് മുഹമ്മദ് അല്‍ മുതൈരി, റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ സ്വദേശി മുരളീധരന്‍, ശ്രീജ ദമ്പതികളുടെ മകളാണ് മാനസി. ആറ്റിങ്ങല്‍ സ്വദേശി സബിന്‍ ഷീന ദമ്പതികളുടെ മകളാണ് അംന.
സത്താര്‍ വാദി ദവാസിര്‍, രാജു പാലക്കാട്, മാത്യു ജോസഫ്, സ്റ്റീഫന്‍ ചെങ്ങന്നൂര്‍, ബിപിന്‍ ഭാസ്‌കര്‍, ഹുസൈന്‍ വട്ടിയൂര്‍ക്കാവ്, ഷമീര്‍ കണിയാപുരം, കുഞ്ചു നായര്‍, അയൂബ് കരിപ്പടന്ന, അന്‍സില്‍ പാറശ്ശാല തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.