റിയാദ്. സൗദി അറേബ്യയുടെ സ്ഥാപക ദിനം ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് മലാസ് അൽ മാസ് ഫാമിലി റസ്റ്റോറന്റ് അങ്കണത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷൻ വഹിച്ച യോഗത്തിൽGMF ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു ആമുഖം പറഞ്ഞുകൊണ്ട് ജയൻ കൊടുങ്ങല്ലൂർ. മുഖ്യ അതിഥിയായി റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരനും പുതുതലമുറയ്ക്ക് അറിവിന്റെ ലോകം തുറന്നു കൊടുക്കുന്ന ഡോക്ടർ ജയചന്ദ്രൻ അതിഥിയായി എത്തി.
സൗദി അറേബ്യയുടെ സാംസ്കാരിക മണ്ഡലങ്ങളിൽ വളർച്ചയ്ക്കും കെട്ടുറപ്പിനും ലോകത്തിന്റെ മുന്നിൽ സൗദി അറേബ്യ അതിവേഗം കുതിച്ചുചാടുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും വളർച്ചയിൽ ഇന്ത്യൻ സമൂഹത്തിന് അഭിമാനം ഉണ്ട് എന്നും. അന്നം തരുന്ന രാജ്യത്തിന്റെ സ്ഥാപകദിനം ആഘോഷിക്കാൻ കഴിഞ്ഞതിലും GMF അഭിമാനമുണ്ട് ചെയർമാൻ റാഫി പാങ്ങോട് പറയുകയുണ്ടായി. തുടർന്നു കേക്ക് മുറിച്ച്. പായസം അറബികൾ ഉൾപ്പെടെയുള്ള സ്വദേശികൾക്കും മറ്റു രാജ്യക്കാർക്കും വിതരണം ചെയ്തു. ജി എം എഫ് അംഗങ്ങളായ. സൗദി നാഷണൽ കമ്മറ്റി. സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ രാജു പാലക്കാട്. GCC ട്രഷറർഹൈദർ. സൗദി നാഷണൽ കമ്മറ്റി ട്രഷറർ സുധീർ വള്ളക്കടവ്. റിയാദ് സെൻട്രൽ കമ്മറ്റി കോഡിനേറ്റർ. കോയ സാഹിബ്. സെക്രട്ടറി ഷഫീന. ജോയിൻ സെക്രട്ടറി സുബൈർ കുമ്മിൾ. അഷ്റഫ് ചേലാമ്പുറ. ജോയിൻ സെക്രട്ടറി സജീർഖാൻ ചിതറ. മുന്ന അയ്യൂബ്. നാസർ ലൈസ്. റെയ്ന സുബൈർ. ഉണ്ണികൃഷ്ണൻ കൊല്ലം. നിഷാദ്. ഷാനവാസ് പെമ്പിളി, വാസിം പാങ്ങോട്, നിഹാസ്പാനൂർ തുടങ്ങിയവർ പങ്കെടുത്തു സാംസ്കാരിക സമ്മേളനത്തിൽ നന്ദി പറഞ്ഞുകൊണ്ട് ഹുസൈൻവട്ടിയൂർക്കാവ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.