പ്രവാസി മലയാളി ഫൗണ്ടെഷൻ സൗദി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

റിയാദ് : സൗദിയുടെ സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു.മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. കെ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചെറീസ് മാനേജർ സജി ജോർജ്ജ് മുഖ്യ അതിഥിയായിരുന്നു.

റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ബഷീർ കോട്ടയം, ബിനോയ്‌ കൊട്ടാരക്കര, നാസർ പൂവ്വാർ, അലക്സ് കൊട്ടാരക്കര,ജോൺസൺ മാർക്കൊസ് എന്നിവർ സംസാരിച്ചു.ഷിബു ഉസ്മാൻ, ബിനു കെ തോമസ്, ഷരീഖ് തൈക്കണ്ടി, കെ ജെ റഷീദ്, നൗഷാദ് യാക്കൂബ്, റഫീഖ് വെട്ടിയാർ, സുരേന്ദ്ര ബാബു, യാസിർ കൊടുങ്ങല്ലൂർ, ശ്യാം വിളക്കുപാറ, രാധൻ പാലത്ത്, സുനി ബഷീർ, ഫൗസിയ നിസാം എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.

Leave a Reply