യത്തിംഖാന സാരഥികൾക്ക് സ്വീകരണം നൽകി

ഹായിൽ :- സൗദിയിലെ ഹായിലിൽ സന്ദർശനം നടത്തിയ വയനാട് മുസ്ലിം യത്തിംഖാന സാരഥികൾക്ക് WMO ഹായിൽ കമ്മിറ്റിവക സ്വീകരണം നൽകി. മൊയ്തു മുകേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ മുജിബ് ഫൈസി വയനാട് മുഖ്യപ്രഭാഷണം നടത്തി.

മലയോര മേഖലയായ മൂട്ടിൽ എന്ന പ്രദേശത്ത് പ്രകൃതിഭംഗികളിൽ തല ഉയർത്തി നിറഞ്ഞു നിൽക്കുന്ന വയനാട് മുസ്ലിം ഓർഫനേജുന് കീഴിൽ മൂന്ന് താലുക്കുകളിലായി പടർന്ന് പന്തലിച്ച് നിൽക്കുന്ന മഹത്തായ ഈ സ്ഥാപനനം കഴിഞ്ഞ അൻപത്തിയഞ്ചു വർഷം കൊണ്ട് വയനാടിന്റെ സാമൂഹിക, വിദ്യാഭാസ, സാന്ത്വന മേഖലയിൽ വളർച്ചയുടെ മുഖ്യമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ‘ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇൻന്ത്യൻ എംബസി കോർഡിനേറ്ററായ ചാൻസ അബ്ദുൽ റഹ്മാൻ, മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം ഹായിലിലെ വിവിധ സംഘടനാ നേതാക്കളായ സിദ്ദിഖ് മട്ടന്നൂർ (KMCC),മൻസൂർ (നവോദയ),സാബു കല്ലട(OICC),ബഷീർ നെല്ലളം (ICF) തുടങ്ങിയവരും കമ്മിറ്റി ഭാരവാഹികളായ ഹംസകാവുങ്ങൽ, മുസ്ഥഫവയനാട്, ഫൈസൽകൊല്ലം, അബ്ദുള്ളക്കുട്ടി, ഷാഹിദ്, നൗഫൽ, ജംഷീർ, മമ്മുട്ടി അണിയാരത്ത്, സുബൈർ എന്നിവർ സംബന്ധിച്ചു.ഹമീദ് വയനാട്സ്വാഗതവും അഷ്റഫ് അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.

Leave a Reply