Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റോയ് തോമസ് കുടുംബസഹായ ഫണ്ട് കൈമാറി

റിയാദ്: തൃശൂർ ജില്ലയിലെ പാണഞ്ചെരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആയിരുന്ന അന്തരിച്ച റോയ് തോമസിൻ്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് ഡിസിസി പ്രസിഡൻ്റ്  ജോസ് വള്ളുർ റോയ് തോമസിൻ്റെ കുടുംബത്തിന് കൈമാറി.


ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്ന് ജോസ് വള്ളൂർ എടുത്തു പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും ഡിസിസി പ്രസിഡൻ്റ് പ്രത്യേകം നന്ദി അറിയിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് കെ.പി.ചാക്കോച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജു ഐസക്ക് സ്വാഗതം പറഞ്ഞു. ഒഐസിസി മുൻ ജില്ലാ പ്രസിഡൻ്റ് ബെന്നി വാടാനപള്ളി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ കെ.എഫ് . ഡൊമനിക്, ചന്ദ്രൻ, ജൈജു സെബാസ്റ്റ്യൻ, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി ബിന്ദു ബിജു, ഒഐസിസി സെക്രട്ടറി സഞ്ജു, മുൻ ഭാരവാഹികളായ എബ്രഹാം നെല്ലായി,കെ എച്ച് കബീർ, സാബു എന്നിവർ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top