Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ സൗദി സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് കമ്മിറ്റി സൗദി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു.ബത്ത ഖുറാബി പാർക്കിൽ വെച്ചു നടന്ന ചടങ്ങ് ആക്ടിങ് പ്രസിഡന്റ്‌ സുഹൈൽ മഗ്ധൂമിന്റെ അദ്ധ്യക്ഷതയിൽ ജനസേവനം ചെയർമാൻ യു.ടി.ഖാദർ ഉൽഘാടനം ചെയ്തു.

സൗദി അറേബ്യയുടെ വളർച്ചയെ കുറിച്ചും പ്രവാസികൾക്ക് ഈ നാട് നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.തുടർന്നു മുഖ്യരക്ഷധികാരി സലിം കളക്കര, ജനസേവനം കൺവീനർമാരായ റസാഖ് പുറങ്ങ് , അഷ്‌കർ.വി,എക്സികുട്ടീവ് അംഗം ഉസ്മാൻ എടപ്പാൾ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.ട്രഷറർ ഷമീർ മെഘ, ആർട്സ് & സ്പോർട്സ് കൺവീനർമാരായ അൻവർഷാ, മുക്താർ വെളിയംകോട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കേക്ക് കട്ടിങ്, ലഡു വിതരണം, പായസ വിതരണം എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.തുടർന്നു വർക്കിംഗ്‌ പ്രസിഡന്റ്‌ അസ്‌ലം കളക്കര നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരവും വിജയികൾക്കുള്ള സമ്മാന വിതരണവും ജനശ്രദ്ധയാകർഷിച്ചു.ഐ.ടി ചെയർമാൻ സംറുദ് അയങ്കലത്തിന്റെ നന്ദിയോട് കൂടെ പരിപാടി സമാപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top