
തേഞ്ഞിപ്പലം: പഠന ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. സി എച്ച് മുഹമ്മദ് കോയ ചെയറില്‍ ചേര്‍ന്ന യോഗത്തില്‍ എ പി ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി എ റഷീദ് ഉദ്ഘാടനം ചെയ്തു.
പുതിയ 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസം, ചരിത്ര ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാലകളും സംഘടിപ്പിക്കും. പ്രവാസികളുടെ മക്കള്‍ക്ക് അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രവാസി കുടുംബങ്ങള്‍ക്ക് ലൈഫ് സ്‌കില്‍ ക്യാമ്പുകളും ഒരുക്കും.

സൗദി കെ എം സി സി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, അബൂബക്കര്‍ അരിമ്പ്ര, സിദ്ദീഖ് താനൂര്‍, പി ടി മുഹമ്മദ് തലപ്പാറ, പി എം മുനീബ് ഹസ്സന്‍, ബഷീര്‍ കൂട്ടായി, ജാഫര്‍ ജുബൈല്‍, മുസ്തഫ കമാല്‍, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, ബഷീര്‍ മുന്നിയൂര്‍, ടി മുജീബ് റഹ്മാന്‍, ടി റിയാസ് മോന്‍, ഹനീഫ മുന്നിയൂര്‍, ആലിക്കുട്ടി, ഹുസൈന്‍ ബാവ, ബഷീര്‍ ഇരുമ്പുഴി, മുസമ്മില്‍ തങ്ങള്‍, ഷാഫി ഓമച്ചപ്പുഴ, അര്‍ഷദ് ബാഹസന്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.