
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയില്‍ പതിനാലാം വാര്‍ഷികം ആഘോഷിക്കുന്നു. വൈവിധ്യം നിറഞ്ഞ ഓഫറുകളുമായി വേറിട്ട വാര്‍ഷികാഘോഷത്തിന് ഈ മാസം 10ന് തുടക്കമാവും. വര്‍ഷം മുഴുവന്‍ ഓഫറുകളുടെ പെരുമഴ തീര്‍ക്കുന്ന ആഘോഷം ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കും. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികം ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല എന്ന കീര്‍ത്തി നേടാന്‍ അവസരമൊരുക്കിയ ഉപഭോക്കള്‍ക്കുള്ള സമ്മാനം എല്ലാ ആഴ്ചയിലും വിസ്മയിപ്പിക്കുന്ന ഓഫറുകളായി സമ്മാനിക്കും. വ്യത്യസ്ത ഉല്പന്നങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കിഴിവില്‍ വാര്‍ഷികാഘോഷ ദിനങ്ങളില്‍ ലഭ്യമാക്കും.
ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് വര്‍ഷിഘാകോഷം. അതുകൊണ്ടുതന്നെ, വിലക്കുറവിന്റെ മഹാമേള വിളംബരം ചെയ്യുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്.
സൗദിക്ക് പുറമെ ലോകത്തിെന്റ വിവധ ഭാഗങ്ങളില്‍ നിന്നുമുള്ള പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ഹൗസ് ഹോള്‍ഡ്, കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, ഫുട് വെയര്‍, ലഗേജ്, സ്‌റ്റേഷനറി, സ്‌പോര്‍ട്‌സ് ഐറ്റംസ്, ടോയ്‌സ്, ഹോം ആന്റ് ഓഫീസ് ഫര്‍ണച്ചറുകള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിവിധ ശ്രേണിയിലുളള ഉല്പന്നങ്ങളുടെ വിപുലമായ ശേഖരം ഏറ്റവും മികച്ച വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നെസ്‌റ്റോ ഹൈപ്പറുകളില്‍ ഒരുക്കിയിട്ടുളളത്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാവിരുന്നും വിവിധ പരിപാടികളും അരങ്ങേറും. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും പ്രതിഭ തെളിയിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. വനിതകള്‍, വീട്ടമ്മമാര്‍, ബാച്ചിലേര്‍സ്, കുടുംബങ്ങള്‍ എന്നിവരെ പങ്കാളികളാക്കുന്ന പരിപാടികളാണ് അരങ്ങേറുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.