റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ അനുശോചന യോഗം ചേര്‍ന്നു. ബത്ഹ ലുഹാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ്് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു.
പുഞ്ചിരച്ച മുഖവുമായി സാംസ്‌കാരിക സദസ്സുകളിലെ നിറ സാന്നിധ്യമായിരുന്നു സത്താര്‍ കായംകുളമെന്ന് ഡോ. കെ ആര്‍ ജയചന്ദ്രന്‍ പറഞ്ഞു. അടുത്ത നാട്ടുകാരനാണെങ്കിലും സൗദി പ്രവാസമാണ് സത്താര്‍ കായംകുളവുമായി അടുക്കാന്‍ ഇടയാക്കിയതെന്ന് സാജിദ് ആറാട്ടുപുഴ പറഞ്ഞു. നിലപാടുള്ള വ്യക്തി എന്ന നിലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ജയന്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു. സത്താര്‍ കായംകുളത്തിന്റെ വിടപറയല്‍ അപ്രതീക്ഷിതമാണ്. വ്യക്തിപരമായും സംഘടനാപമായും നഷ്ടമാണ്. മാത്രമല്ല റിയാദിന്റെ പൊതു സമൂഹത്തിന് വിലമതിക്കാനാവാത്ത നഷ്ടം കൂടിയാണ് വിയോഗമെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് പറഞ്ഞു.
ജോസഫ് അതിരുങ്കല്‍, വി ജെ നസ്‌റുദ്ദീന്‍, നിഖില സമീര്‍. അഡ്വ. ജലീല്‍ (ഇസ്ലാഹി സെന്റര്‍), സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്), സലിം കളക്കര (ഒഐസിസി), ഗഫൂര്‍ കൊയിലാണ്ടി (ഫോര്‍ക), സനൂപ് പയ്യന്നൂര്‍ (പയ്യന്നൂര്‍ സൗഹൃദവേദി), ജലീല്‍ ആലപ്പുഴ (പിഎംഎഫ്), നാസര്‍ ലൈസ് (വേള്‍ഡ് മലയാളി ഫെഡറേഷന്‍), ലത്തീഫ് ഓമശ്ശേരി (തനിമ), സിദ്ദീഖ് കല്ലൂപറമ്പന്‍, സലിം അര്‍ത്തിയില്‍, അബ്ദുല്‍ അസീസ് പവിത്ര. നിബു ഹൈദര്‍, ഹരികൃഷ്ണന്‍ കണ്ണൂര്‍, രാജു പാലക്കാട്, നസീര്‍ പുന്നപ്ര, സുബൈര്‍ കുമ്മിള്‍, ഷിബു പത്തനാപുരം, നൗഷാദ് മറിമായം, ഷെഫീന, മുന്ന, സുധീര്‍ വള്ളക്കടവ്, സനുബ് പയ്യന്നൂര്‍, റഷീദ് മൂവാറ്റുപുഴ, അഷ്‌റഫ് ചേലാമ്പുറ, ഉണ്ണി, ഡാനി, നസീര്‍ കുമ്മിള്‍, ഷാജഹാന്‍ കാഞ്ഞിരപ്പള്ളി എന്നിവരും സത്താര്‍ കായംകുളത്തെ അനുസ്മരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.