Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

പ്രവര്‍ത്തക സമിതിയില്‍ വനിതകളും; കോട്ടയം ഒഐസിസി ഭാരവാഹികള്‍

റിയാദ്: നാല് വനിതകളെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ശുമെസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായ റസാഖ് പൂക്കോട്ടുപാടം, ഷാജി സോനാ എന്നിവര്‍ നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി ബഷീര്‍ സാപ്‌കോ (പ്രസിഡന്റ്), ഷിജു പാമ്പാടി (ജന. സെക്രട്ടറി -സംഘടനാ ചുമതല), ജിയോ തോമസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജോസഫ് പുത്തന്‍തറ, തോമസ് സി കെ, സകീര്‍ റാവുത്തര്‍ (വൈസ് പ്രസിഡന്റ്മാര്‍) അജിത് തോമസ്, അബ്ദുള്‍ കരീം ഫൈസല്‍ രാജ്, ജിന്‍ ജോസഫ് (ജോ. സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ബോബിന്‍ കെ റോയ്, മുഹമ്മദ് ബിലാല്‍, അനീഷ് വെച്ചുപറമ്പില്‍, റോണിമോന്‍ ജോസഫ്, സെബിന്‍ ജോസഫ്, സക്കീര്‍ ഹുസൈന്‍, അമീര്‍ അബ്ദുല്‍ ഹമീദ്, വില്‍സണ്‍ ആന്റണി, സജിമോന്‍ പ്ലാപ്പറമ്പില്‍, ഡെന്നീസ് മാത്യു, പ്രതിന്‍ ജേക്കബ് എബ്രഹാം, നിഷാദ് അതിരമ്പുഴ, സുനി ബഷീര്‍, ജോസിന്‍ ജിയോ, സിമി ഷിജു, ഡോ.ജാസ്മിന്‍ പ്രതിന്‍ എന്നിവരെ നിര്‍വാഹസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. ബാസ്റ്റിന്‍ ജോര്‍ജ്, ടോം സി മാത്യു എന്നിവരാണ് ജനറല്‍ കൗണ്‍സില്‍ പ്രതിനിധികള്‍.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top