Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഹജ് വേളയില്‍ മരിച്ചത് 1,301 തീര്‍ഥാടകര്‍; മരിച്ചവരില്‍ 83 ശതമാനം അനുമതിപത്രം നേടാത്തവര്‍

റിയാദ്: ഹജ് ദിനങ്ങില്‍ പുണ്യ ഭൂമിയില്‍ മരിച്ചത് 1,301 തീര്‍ഥാടകരെന്ന് സൗദ് ആരോഗ്യ മന്ത്രാലയം. ഇവരില്‍ 83 ശതമാനവും ഹജ് അനുമതി പത്രം നേടാതെ അനധികൃതമായി ഹജ് നിര്‍വഹിക്കാനെത്തിയവരാണ്. ഇവര്‍ക്ക് യാത്രാ, താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. ദീര്‍ഘദൂരം നടന്ന് ഹജ് കര്‍മങ്ങള്‍ക്ക് ശ്രമിച്ച ഇവര്‍ അതികഠിനമായ അന്തരീക്ഷ താപത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരിലേറെയും പ്രായമായവരും നിത്യ രോഗികളുമാണ്.

ഹജ് അനുമതി പത്രം നേടാത്തതിനാല്‍ മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലും വിവരങ്ങള്‍ ശേഖരിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അറിയിക്കുകയും ചെയ്തു. മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തി മൃതദേഹം ആദരവോടെ സംസ്‌കരിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍ പറഞ്ഞു.

ഹജ് നിര്‍വഹിക്കാന്‍ അനുമത്രിപത്രം നേടാതെ എത്തിയ 1.41 ലക്ഷം തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കി. 4.65 ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് പ്രത്യേക ചികിത്സയും നല്‍കി. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറികള്‍, ഹൃദ്രോഗ ചികിത്സ, ഡയാലിസിസ്, എമര്‍ജന്‍സി കെയര്‍ എന്നിവ ഉള്‍പ്പെടെ 30,000ലധികം ആംബുലന്‍സ് സേവനങ്ങള്‍, 95 എയര്‍ ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയും ഹജ് വേളയില്‍ ആരോഗ്യ മന്ത്രാലയം നല്‍കിയതായി മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top