
മക്ക: അനുമതിപത്രം ഇല്ലാതെ ഹജ് കര്‍മം അനുഷ്ടിക്കുന്നത് പാപമാണെന്നു സൗദി ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. ഹജ് സുരക്ഷ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തീര്‍ഥാടകര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അനുമതി പത്രം നേടി ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുളള പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചുവേണം ഹജ് നിര്‍വഹിക്കാനെന്നും ഗ്രാന്റ് മുഫ്തി ഓര്‍മപ്പെടുത്തി.

തീര്‍ഥാടകരുടെ സഞ്ചാരവും സൗകര്യങ്ങളും സുഗമമാക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. അതിനാണ് അനുമതിപത്രം ഉള്‍പ്പെടെയുളളവ ഏര്‍പ്പെടുത്തിയിട്ടുളളത്. ഇരു ഹറമുകളിലും എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുളളത്. കൂടുതല്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ച് ദൈവത്തിലേക്ക് അടുക്കാന്‍ തീര്‍ഥാടകര്‍ ശ്രമിക്കണമെന്നും ഗ്രാന്റ് മുഫ്തി ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.