മക്ക: ഹജ് തീര്‍ഥാടകര്‍ക്കു മിനാ താഴ്‌വരയില്‍ 1.6 ലക്ഷം ടെന്റുകളാണ് താമസ സൗകര്യത്തിനായി ഒരുക്കിയിട്ടുളളതെന്ന സിവില്‍ ഡിഫന്‍സ്. ടെന്റുകളിലെ സുരക്ഷ പരിശോധന ഉറപ്പുവരുത്തുന്നതിനു സന്ദര്‍ശനം പൂര്‍ത്തിയാക്കിയതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
അപകടസാധ്യതകള്‍, അവയ്ക്കുളള കാരണങ്ങള്‍ എന്നിവ മുന്‍കൂട്ടി വിലയിരുത്തുകയും സാധ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ഥാടകര്‍ക്കു ആവശ്യമായ സേവനം ചെയ്യുന്ന സ്ഥാപനങ്ങള്‍ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരന്തം പരിശോധിക്കുന്നതിന് ഫീല്‍ഡ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഈ വര്‍ഷം അതികഠിനമായ അന്തരീക്ഷ താപമാണ് അനുഭവപ്പെടുക. എങ്കിലും വേനല്‍ മഴയക്ക്ും കാറ്റും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ സൗകര്യം മിനയിലെ ടെന്റുകളില്‍ ഒരുക്കിയിട്ടുണ്ട്.
മിനയിലെ ഓരോ ടെന്റിലും ഫയര്‍ ഹോസ് റീല്‍ സ്ഥാപിച്ചിട്ടുണ്ട്. മഴവെള്ളം കയറാത്ത വിധമാണ് ടെന്റുകള്‍. നടപാതകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ഡ്രൈനേജ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഹജ്ജ് സീസണ്‍ അവസാനിച്ചത് മുതല്‍ മിനായിലെ ടെന്റുകള്‍ നവീകരിക്കുന്ന ജോലികള്‍ ആരംഭിച്ചിരുന്നു. മുഴുവന്‍ അറ്റക്കുറ്റപ്പണികളും പൂര്‍ത്തിയാക്കി. താമസം, ഭക്ഷണം എന്നിവയ്ക്കുളള സംവിധാനങ്ങളും പരിശോധിച്ചു സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നു സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.