Sauditimesonline

JEDDAH RAIN
റിയാദില്‍ മഴ; ഞായര്‍ വരെ തുടരും

ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളക്ക് ഉജ്ജ്വല തുടക്കം

ദമ്മാം: കാല്‍പന്ത് പ്രേമികള്‍ക്ക് കളിയാരവത്തിന്റെ ദിനങ്ങള്‍ സമ്മാനിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളക്ക് ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപ്പമുള്ള അല്‍ യമാമ യുണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിഷന്റെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ മേള. സ്‌റ്റേഡിയത്തിലെത്തിയ കാല്‍പന്ത് പ്രേമികളുടെ നിറ സാന്നിധ്യത്തില്‍ ദമ്മാം ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തമീം അല്‍ ദോസരി മേളയുടെ കിക്കോഫ് നിര്‍വ്വഹിച്ചു.

സൗദി ക്ലബായ സൂണ്‍ ഗോള്‍ ക്ലബ് മാനേജര്‍ ഈസ അല്‍ നാസ്, സൗദി ബ്ലോഗര്‍ മിസ്ഫര്‍ അല്‍ ഗാംദി, ജാസിം അബ്ദുല്‍ അസീസ് അല്‍ സഫ്‌റാന്‍ (അല്‍ യമാമ യുണിവേഴ്‌സിറ്റി), മുബാറക്ക് കാക്കു, നൗശാദ് ഇരിക്കൂര്‍, രാജു കെ. ലുക്കാസ്, ഷബീര്‍ ചാത്തമംഗലം, അഷ് റഫ് ആലുവ, സിദ്ദീഖ് പാണ്ടികശാല, ബാവ സിന്ദാല്‍ അറേബ്യ, ഡോ. എം.കെ മുഫ്‌ലിഹ്, ബലൈറ്റന്‍, വില്‍ഫ്രഡ് ആന്ഡ്രൂസ്, സകീര്‍ വള്ളക്കടവ് എന്നിവര്‍ ഉല്‍ഘാടന പരിപാടിയില്‍ പങ്കെടുത്തു. ഡിഫ ആക്ടിംഗ് പ്രസിഡന്റ് ഷഫീര്‍ മണലൊടി, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, ജന: കണ്‍വീനര്‍ റഫീക് കൂട്ടിലങ്ങാടി എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്‌റ്റേഡിയത്തില്‍ സ്വീകരിച്ചു. ഉല്‍ഘാടന മല്‍സരത്തില്‍ സ്‌പോര്‍ട്ടിംഗ് ഖാലിദിയ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സി എസ് സി സ്‌െ്രെടക്കേഴ്‌സിനെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മല്‍സരത്തില്‍ ദല്ലാ എഫ് സി ഫോര്‍സ എഫ് സിയേയും മുന്നാമത്തെ മല്‍സരത്തില്‍ ദമാം സോക്കര്‍ കോര്‍ണിഷ് സോക്കര്‍ മൂന്ന് ഗോളുകള്‍ക്ക് ദമാം സോക്കറിനേയും പരാജയപ്പെടുത്തി. ജിഫിന്‍ (സ്‌പോര്‍ട്ടിംഗ്) അസീം (ദല്ലാ എഫ്.സി) കമാല്‍ (കോര്‍ണിഷ് സോക്കര്‍!) എന്നിവരെ കളികളിലെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക് കാക്കു സേഫ്റ്റി നല്‍കുന്ന ട്രോഫിയും റണ്ണേഴ്‌സിന് റാഡിക്‌സ് ഗ്രൂപ്പ് നല്‍കുന്ന ടോഫിയും കാലക്‌സ് സമ്മാനിക്കുന്ന െ്രെപസ് മണി ഇരു വിജയികള്‍ക്കും സമ്മാനിക്കും. ജുലൈ 19ന് മേളയുടെ കലാശപ്പോരാട്ടം നടക്കും. റാസിക് വള്ളിക്കുന്ന്, സുനീര്‍ എന്‍.പി, ഫസല്‍ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂര്‍, ആശി നെല്ലിക്കുന്ന് എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top