Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

ഹജ് ഒരുക്കം പൂര്‍ണം; പുണ്യം തേടി വിശ്വാസികള്‍

റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു ശേഷം ഹജ് തീര്‍ഥാടകരുടെ എണ്ണം മുന്‍ കാലത്തേതുപോലെ ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് സൗ്വി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പുണ്യ ഭൂമിയിലേക്ക് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുളള തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കം ആറു മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഉയര്‍ന്ന പ്രായപരിധിയും ഉണ്ടാവില്ല. അനുയോജ്യമായ പാക്കേജുകള്‍ തെരഞ്ഞെടുത്ത് ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുളളത്. ഇലക്ട്രോണിക് റിസര്‍വേഷന്‍ മുതല്‍ ആവശ്യമുള്ള സേവനങ്ങള്‍ ലഭ്യമാം്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉള്‍പ്പെടെ 58 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു ഹജ്ജ് ബുക്കിങ്ങിന് ഏഴ് വിവിധ ഭാഷകളില്‍ മന്ത്രാലയം ‘നുസ്‌ക് ഹജ്ജ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയം തുടരുകയാണ്. നിരവധി സേവനങ്ങള്‍ സംഘടിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഫലപ്രദമായി ഇത് സഹായിച്ചു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ സൗദിയിലെത്തിയത് മുതല്‍ സുരക്ഷിതമായി മടങ്ങിപ്പോകുന്നത് വരെയുള്ള എല്ലാ ഹജ്ജ് നടപടിക്രമങ്ങളും ഇലക്ട്രോണിക് ആക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top