Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

സ്‌പോണ്‍സര്‍ഷിപ് മാറുമ്പോള്‍ ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസി പുതുക്കണം

റിയാദ്: സൗദിയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ ജോലി ചെയ്യുന്നവര്‍ സ്‌പോണ്‍സര്‍ഷിപ് മാറുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി റദ്ദാകുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ നിയന്ത്രിക്കുന്ന കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനുളള ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണ്. തൊഴിലാളി പുതിയ തൊഴിലുടമയുടെ കീഴിക്കേ് ജോലി മാറിയാല്‍ ആരോഗ്യ സുരക്ഷ പുതിയ തൊഴിലുടമയില്‍ നിക്ഷിപ്തമായിരിക്കും. അതുകൊണ്ടുതന്നെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തൊഴിലാളിയുടെ പേരില്‍ എടുക്കണമെന്നും കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അറിയിച്ചു.

കാലാവധിയുളള ഇന്‍ഷുറന്‍സ് പോളിസി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ഷിപ് മാറിയാലും ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹത ഉണ്ടാവില്ല. സാധാരണ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് മാറിയാല്‍ പുതിയ പുതിയ ഇന്‍ഷുറന്‍സ് പോളിസി എടുക്കാറില്ല. താമസാനുമതി രേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞ് പുതുക്കുന്ന വേളയിലാണ് പുതിയ ഇന്‍ഷുറന്‍സ് എടുക്കുന്നത്. ഈ സാഹചര്യത്തിലാണ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ വിശദീകരണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top