
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് രജിസ്‌ട്രേഷന്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് വ്യാപനം ശക്തമായി നിയന്ത്രിക്കാന്‍ കഴിഞ്ഞ രാജ്യങ്ങളിലൊന്നാണ് സൗദി. രോഗ വ്യാപനം ഗണ്യമായി കുറഞ്ഞു. എങ്കിലും ഫലപ്രദമായ പ്രതിരോധ വാക്‌സിന്‍ ലഭ്യമാകുന്നതു വരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു.

രാജ്യത്ത് കൊവിഡ് പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. വിവിധ അന്താരാഷ്ട്ര വാക്‌സിന്‍ ഉത്പ്പാദകരുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഗുണനിലവാരവും സുരക്ഷയും ഉറപ്പു വരുത്തും. അതിനുശേഷം മാത്രമേ വാക്‌സിന്‍ പൊതുജനങ്ങളിലെത്തിക്കുകയുളളൂ. ഇതിനുളള രജിസ്‌ട്രേഷന്‍ വിവരങ്ങളും തീയതിയും ഏത്രയും വേഗം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുളള കൊവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിട്ടില്ല. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കണം. കൊവിഡിനെ തുരത്താനുളള ശ്രമത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
