
റിയാദ്: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ സ്ഥിരത കൈവരിക്കുന്നതിന് ഉല്‍പാദക രാഷ്ട്രങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സൗദി ഊര്‍ജ്ജവകുപ്പ് മന്ത്രി പ്രിന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. എണ്ണ ഉത്പ്പാദക രാഷ്ട്രങ്ങളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഉല്‍പാദക രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളില്ല. തര്‍ക്കങ്ങളുണ്ടെന്ന വാര്‍ത്തകള്‍ കിംവദന്തികളാണ്. അംഗരാഷ്ട്രങ്ങളും സ്വതന്ത്ര ഉത്പ്പാദകരെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ ഒപെക് പ്ലസ് രാഷ്ട്രങ്ങളും പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

ചര്‍ച്ചകള്‍ വിജയകരമാണ്. ഇതിന്റെ ഫലങ്ങള്‍ ദൃശ്യമാകും. അന്താരാഷ്ട്ര എണ്ണ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ മാസവും യോഗം ചേരും. പക്വമായ തീരുമാനമാണ് സ്വീകരിക്കുന്നത്. പ്രതിസന്ധികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഒപെക് പ്ലസ് രാജ്യങ്ങള്‍ക്ക് ഇതിനു കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിപണിയിലെ സ്ഥിരതയാണ് ലക്ഷ്യം. ഇതിന് എല്ലാവരും സമവായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡന്റെ രണ്ടാം തരംഗം എണ്ണ ഉപഭോകത്തിലുണ്ടാക്കുന്ന പ്രതികൂല സാഹചര്യം ചര്‍ച്ച ചെയ്തു. പ്രതിരോധ വാക്‌സിനുകള്‍ വിജയം കാണും. സമ്പദ്‌വ്യവസ്ഥ കരുത്താര്‍ജ്ജിക്കുന്നതിന് വാക്‌സിന്‍ ലഭ്യത സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
