Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഗള്‍ഫ് പ്രതിസന്ധി; കുവൈത്തിന്റെ ശ്രമങ്ങള്‍ക്ക് സൗദിയുടെ അഭിനന്ദനം

റിയാദ്: മൂന്ന് വര്‍ഷത്തിലധികമായി ഖത്തറുമായി തുടരുന്ന അഭിപ്രായ ഭിന്നത രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന് സൂചന. കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളെ സൗദി വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അഭിനന്ദിച്ചു.

കുവൈത്തും അമേരിക്കയും ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിയൈാണ് മന്ത്രി ട്വിറ്ററില്‍ കുവൈത്തിനെ അഭിനന്ദിച്ചത്. ചര്‍ച്ചകള്‍ വിജയകരമാണെന്ന് കുവൈത്ത് വിദേശ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ശൈഖ് അഹ്മദ് നാസിര്‍ അല്‍ മുഹമ്മദ് അല്‍സ്വബാഹ് അറിയിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സൗദി വിദേശകാര്യ മന്ത്രി.

കുവൈത്തിന്റെ ശ്രമങ്ങളെ ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ ഹജ്‌റഫും സ്വാഗതം ചെയ്തു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിന് സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 മുതല്‍ ഖത്തറിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top