Sauditimesonline

kmcc mlp
വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

എസ് എം എസ് ചികിത്സാ സഹായം

റിയാദ്: ഷിഫാ മലയാളി സമാജം (എസ്എംഎസ്) ചികിത്സാ സഹായം കൈമാറി. ഉദര രോഗ ചികിത്സക്ക് നാട്ടിലേക്കു മടങ്ങിയ സമാജം പ്രവര്‍ത്തകന്‍ മലപ്പുറം സ്വദേശി ഹംസക്കു ശസ്ത്രക്രിയ നടത്തിയിരുന്നു. സമാജം അംഗങ്ങള്‍ക്ക് നല്‍കുന്ന 30,000 രൂപാ സഹായം എസ്എംഎസ് ഭാരവാഹികളായ ഹനീഫകൂട്ടായിയില്‍ നിന്നു അലവികുട്ടി ഏറ്റുവാങ്ങി.

യോഗത്തില്‍ പ്രസിഡന്റ് സാബു ഇല്യാസ് അധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്ത് ആരോഗ്യമേഖലയില്‍ മാതൃകപരമായ സേവനം അനുഷ്ടിച്ചവരെ ആദരിക്കാന്‍ യോഗം തീരുമാനിച്ചു.

സമാജം അംഗത്വ ക്യാമ്പയിനും ആരംഭിച്ചു. സമാജവുമായി സഹകരിക്കാന്‍ താല്‍പര്യമുളളവര്‍ എസ്എംഎസ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, രതീഷ് നാരായണന്‍, ജോയിന്റ് സെക്രട്ടറി വിജയന്‍ ഓച്ചിറ, രക്ഷാധികാരി ഉമ്മര്‍ അമാനത്, ദിലീപ് ഭാസ്‌കര്‍, ഉമ്മര്‍ പട്ടാമ്പി, വിശ്വംഭരന്‍, റഹിം പറക്കോട് എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി പ്രകാശ് ബാബു സ്വാഗതവും ട്രഷറര്‍ ഷാജി പിള്ള നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top