Sauditimesonline

modi and salman
പഹല്‍ഗാം ആക്രമണം: സൗദി സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി

ഫൈനല്‍ എക്‌സിറ്റ്; പകരം വിസ ലഭിക്കണമെങ്കില്‍ നിതാഖാത്ത് പാലിക്കണം

റിയാദ്: ഫൈനല്‍ എക്‌സിറ്റ് വിസയില്‍ രാജ്യം വിടുന്നവര്‍ക്കു പകരം പുതിയ തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിന് നിയന്ത്രണമുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. സ്വദേശിവത്ക്കരണ പദ്ധതി പ്രകാരം സ്വദേശികള്‍ക്ക് നിയമനം നല്‍കിയ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പുതിയ വിസ അനുവദിക്കുന്നത്.

ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവര്‍ക്കും റീഎന്‍ട്രി വിസയില്‍ പോയി മടങ്ങി വരാത്തവര്‍ക്കും പകരം വിദേശ റിക്രൂട്‌മെന്റിന് സ്ഥാപനങ്ങളെ അനുവദിച്ചിരുന്നു. എന്നാല്‍ ഒരു സ്ഥാപനത്തില്‍ നിന്നു ജോലി ഉപേക്ഷിച്ചു പോകുന്ന വിദേശ തൊഴിലാളിക്കു പകരം പുതിയ തൊഴിലാളികളെ റിക്രൂട്‌ചെയ്യുന്നതിന് വിസ അനുവദിക്കണമെങ്കില്‍ നിതാഖാത്ത് പ്രകാരം നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ.

നിതാഖാത്ത് പ്രകാരം ഗ്രീന്‍, പ്ലാറ്റിനം കാറ്റഗറിയിലുളള സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളി രാജ്യത്തു നിന്നു മടങ്ങി ഒരു വര്‍ഷത്തിനകം പകരം വിസ ലഭിക്കും. 250 ജീവനക്കാരുളള പ്ലാറ്റിനം കാറ്റഗറിയിലുളള സ്ഥാപനങ്ങള്‍ക്ക് ഫൈനല്‍ എക്‌സിറ്റില്‍ ഒരാള്‍ മടങ്ങിയാല്‍ പകരം രണ്ടു വിസ ലഭിക്കും. പരമാവധി വര്‍ഷം 25 വിസ വരെ ഇത്തരത്തില്‍ നേടാന്‍ അര്‍ഹതയുണ്ട്, അതേസമയം ഗ്രീന്‍ വിഭാഗത്തിലുളള സ്ഥാപനങ്ങള്‍ക്ക് ഒരാള്‍ മടങ്ങിയാല്‍ ഒരു വിസ മാത്രമാണ് അനുവദിക്കുക.
കാര്‍ഷിക വൃത്തി, മത്സ്യബന്ധനം, വളര്‍ത്തു മൃഗങ്ങളെ മേയ്ക്കല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ രാജ്യം വിട്ടാല്‍ പകരം വിസ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top