Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

വിലക്കിഴിവും സമ്മാനപ്പെരുമഴയും; അസീസിയ നെസ്‌റ്റോ എട്ടാം വാര്‍ഷികം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വാര്‍ഷികം പ്രമാണിച്ച് വിലക്കിഴിവും വിവിധ പ്രമോഷനും പ്രഖ്യാപിച്ചു. റിയാദ് അസീസിയ ട്രെയിന്‍മാളിലെ നെസ്‌റ്റോ ഹൈപ്പറിന്റെ എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രൊമോഷന്‍.

ഹാപ്പി അവേഴ്‌സ്, കിഡ്‌സ് എന്റര്‍ടൈന്‍മെന്റ്, ഫിഷ് ഡീല്‍, മീറ്റ് ഫെസ്റ്റ്, സ്‌പെഷ്യല്‍ ഡെ സ്‌പെഷ്യല്‍ പ്രൈസ്, സിട്രസ് ഫെസ്റ്റിവല്‍ തുടങ്ങി ആഘോഷങ്ങളും സമ്മാനങ്ങളും വിലക്കിഴിവുമാണ് ഒരുക്കിയിട്ടുളളത്. ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ ഫ്രീ അവര്‍ലി ട്രോളിയും വാര്‍ഷികാഘോഷങ്ങളുടെ പ്രത്യേകതയാണ്.

ഡിസംബര്‍ 9 മുതല്‍ 12 വരെ നാലു ദിവസങ്ങളിലാണ് വാര്‍ഷികാഘോഷം പ്രമാണിച്ചു ഓഫര്‍ ലഭ്യമാക്കിയിട്ടുളളത്. രാവിലെ 7 മുതല്‍ അര്‍ധരാത്രി ഒരു മണിവരെയാണ് പ്രവര്‍ത്തി സമയം.

പഴങ്ങള്‍, പച്ചക്കറികള്‍, ഗ്രോസറി, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങി മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top