Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

നിയമ ലംഘകരെ കണ്ടെത്താന്‍ റിയാദ് നഗരത്തില്‍ പരിശോധന

റിയാദ്: നഗരത്തിലും പരിസര പ്രദേശങ്ങളിലും നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന. പൊലീസിന്റെ സഹായത്തോടെ മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയമാണ് പരിശോധന നടത്തിയത്. താമസാനുമതി രേഖയായ ഇഖാമ ഇല്ലാത്തവരും തൊഴില്‍ നിയമ ലംഘകരും പിടിയിലായി. തൊഴിലുടമയുടെ കീഴിലല്ലാതെ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ഗാര്‍ഹിക തൊഴിലാളികളെയും പിടികൂടി. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള 21 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി.

അനധികൃതമായി ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയമിച്ചതിനും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനും 19 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുളള നിയമ നടപടി സ്വീകരിച്ചു.

ബത്ഹമ, ബിന്‍ ഖാസിം, ഹറാജ്, അല്‍ഥുമൈരി മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോുധന നടന്നത്. കഴിഞ്ഞ മാസം 40 പരിശോധനകളാണ് വിവിധ വകുപ്പുകള്‍ സംയുക്തമായി റിയാദില്‍ നടത്തിയത്. റെയ്ഡ് തുടരുമെന്നും നിയമ ലംഘനങ്ങള്‍ 19911 എന്ന നമ്പരില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top