
റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വനിതാ ടാക്‌സി ‘ലീന കാബ്’ സര്‍വീസിന് പ്രിയം ഏറുന്നു. വനിതാ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുളള ടാക്‌സിയില്‍ വനിതാ യാത്രക്കാര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ അനുമതിയുളളത്. മൊബൈല്‍ ആപ് ഉപയോഗിച്ച് ടാക്‌സി സേവനം ആരംഭിച്ചതോടെ മാസങ്ങള്‍ക്കകം ഡ്രൈവിംഗ് ലൈസന്‍സ് നേടിയ നിരവധി സ്വദേശി യുവതികള്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തി ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. വനിതാ െ്രെഡവര്‍മാര്‍ കാപ്റ്റിന എന്നാണ് അറിയപ്പെടുന്നത്. ഫുള്‍ടൈം, പാര്‍ടൈം വ്യവസ്ഥകളില്‍ ഇഷ്ടാനുസരണം ജോലി ചെയ്യാമെന്നതാണ് സ്വദേശി വനിതകളെ ആകര്‍ഷിക്കുന്നത്.

വനിതകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ ലീന കാബ് സര്‍വീസിന് കഴിയുന്നുണ്ട്, അതുകൊണ്ടുതന്നെ തൊഴിലിടങ്ങളിലേക്കു പോകുന്ന വനിതകള്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു പുറത്തു സഞ്ചരിക്കേണ്ടവര്‍ക്കും ആപ്ലിക്കേഷന്‍ ഉപകാരപ്രദമാണ്.
പുരുഷന്‍മാര്‍ക്ക് ലീന ആപ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയില്ല. മികച്ച വരുമാനത്തിന് പുറമെ ജോലിയില്‍ സംതൃപ്തിയുണ്ടെന്നാണ് സൗദിയിലെ വനിതാ കാപ്റ്റിനമാരുടെ അഭിപ്രായം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
