റിയാദ്: സ്വാര്‍ത്ഥതയും സ്വജന പക്ഷപാതവും സര്‍വത്ര വ്യാപിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തു കലര്‍പ്പില്ലാത്ത സ്‌നേഹം ആര്‍ജ്ജിക്കണമെന്ന് റിയാദ് സെന്‍ട്രല്‍ ഐ സി എഫ് പ്രസിഡണ്ട് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി. സുലൈ അല്‍ ഖുലൂദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന ഐ സി എഫ് ഓള്‍ഡ് സനായ സെക്ടര്‍ ‘തിളക്കം 23’ പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമിതി പഠനം, ആത്മീയം, ചര്‍ച്ച നേരം, വിനോദം, പാരസ്പര്യം തുടങ്ങി വിവിധ സെഷനുകള്‍ക്ക് അബ്ദുല്‍ മജീദ് താനാളൂര്‍, ബഷീര്‍ മിസ്ബാഹി, അസീസ് പാലൂര്‍, ഹസ്സൈനാര്‍ ഹാറൂനി, അബ്ദുല്‍ ലത്തീഫ് മിസ്ബാഹി, മുനീര്‍ കൊടുങ്ങല്ലൂര്‍, ഇബ്രാഹിം കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അബൂബക്കര്‍ മാസ്റ്റര്‍ പൊന്ന്യാകുര്‍ശ്ശി മോഡറേറ്റര്‍ ആയിരുന്നു. ജനറല്‍ സെക്രട്ടറി റിയാസ് മയിലാംപാടം സ്വാഗതവും ദഅവാ സെക്രട്ടറി ഷുക്കൂര്‍ മേല്‍മുറി നന്ദിയും പറഞ്ഞു. അബ്ദു റഹ്മാന്‍ ലത്തീഫി, മുഹമ്മദ് കുട്ടി പൊന്മുണ്ടം, അബ്ദുറഹ്മാന്‍ സഅദി
എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു..
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
