റിയാദ്: ഫ്യൂഡലിസത്തിന്റെ വിത്തുകള്‍ ഇന്നും സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ടെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം പ്രൊഫ: എം.എം.നാരായണന്‍. ഇതിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ചിന്തയും നേടിയെടുത്ത അനുഭവജ്ഞാനവും ഓരോരുത്തരും പ്രായോഗികവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരികവേദിയുടെ സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ‘ഇ.എം.എസ്സിന്റെ ലോകം’ സെമിനാല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ ടി എം ബഷീര്‍ മോഡറേറ്ററായിരുന്നു. സാംസ്‌കാരിക മദ്രാസ് ഗവണ്‍മെന്റ് അടിച്ചേല്‍പ്പിച്ച കരിനിയമം പിന്‍വലിച്ചും വര്‍ത്തമാന കാലത്തു വന്നുകൊണ്ടിരിക്കുന്ന കിരാത നിയമങ്ങള്‍ സംബംന്ധിച്ച് ബോധവന്മാരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാംസ്‌കാരിക കമ്മറ്റി ജോ. സെക്രട്ടറി മൂസാ കൊമ്പന്‍ വിഷയം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മറ്റി അംഗം ടി.ആര്‍.സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രകമ്മറ്റി അംഗം സുരേഷ് ലാല്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സാംസ്‌കാരിക കമ്മറ്റി അംഗം ഫൈസല്‍, ഷബി അബ്ദുള്‍ സലാം എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. കേന്ദ്ര സാംസ്‌കാരിക കമ്മറ്റി ചെയര്‍മാന്‍ വിനയന്‍ ആമുഖ പ്രഭാഷണം നടത്തി. സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.